ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. പശു സംരക്ഷണത്തിെന്റ പേരിലുള്ള ആക്രമണങ്ങള്‍ ഗോരക്ഷയെന്ന ഉദ്ദേശത്തെ കളങ്കപ്പെടുത്തുന്നതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മഹാവീര്‍ ജന്മവാര്ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുവിനെ കൊല്ലുന്നത് രാജ്യത്ത് മുഴുവന്‍ നിരോധിക്കുന്ന നിയമമാണ് ആവശ്യമെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിയമത്തിെന്റ പരിധിയില്‍ നിന്നുകൊണ്ട് മാത്രമേ നടപ്പിലാക്കാന്‍ പാടുള്ളൂ. ഗോ സംരക്ഷണത്തിെന്റ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ ലക്ഷ്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ ആല്‍വാറില്‍ ക്ഷീരകര്‍ഷനായ പെഹ്ലു ഖാനെ ഗോസംരക്ഷണ പ്രവര്‍ത്തകര്‍ അടിച്ചുകൊന്നതിനു പിന്നാലെയാണ് ആര്.എസ്.എസ് നേതാവിന്റെ പ്രസ്താവന. ഏപ്രില്‍ ഒന്നിനാണ് പശുക്കളെ കൊണ്ടുപോകുകയായിരുന്ന പെഹ്ലു ഖാനെയും സംഘത്തേയും ഗോരക്ഷകര്‍ ആക്രമിച്ചത്. അക്രമത്തില്‍ പെഹ്ലു ഖാന് അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
Dailyhunt













