ഹോം » വാര്‍ത്ത » കേരളം »
ജിഷ വധക്കേസ്; അന്വേഷണത്തില്‍ ഗുരുതര വീഴ്ച
വെബ് ഡെസ്‌ക്
March 26, 2017
തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. തുടക്കം മുതല്‍ അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായിയെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ പിഴവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്‍വിധിയോടെയാണ് അന്വേഷണം നടന്നത്. ഇപ്പോഴത്തെ നിലയില്‍ ഈ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും വിജിലന്‍സ് ഡയറക് ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം.
ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റി. ജിഷ കൊല്ലപ്പെട്ട മുറിയില്‍ നിന്ന് അമീറുല്‍ ഇസ്ലാമിെന്‍റതല്ലാത്ത ഒരാളുടെ വിരലടയാളം കൂടി ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അന്വേഷിച്ചില്ല. അതിനാല്‍ തന്നെ അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍, വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ഡി.ജി.പി തള്ളി. ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ വിജിലന്‍സ് അനധികൃതമായി ഇടപെട്ടുവെന്ന് എ.ഡി.ജി.പി ബി.സന്ധ്യയും ആരോപിച്ചു.അന്വേഷണം വഴി തിരിച്ചു വിടാനും അന്വേഷണസംഘത്തിെന്‍റ മനോവീര്യം തകര്‍ക്കാനുമുള്ള ശ്രമമാണെന്നും ബി.സന്ധ്യ ആരോപിച്ചു.













