ദേശീയപാത വികസനം: കരട് സമീപനരേഖ വിധു വിന്‍സന്റ് പ്രകാശനം ചെയ്തു


കൊയിലാണ്ടി: ദേശീയപാത വികസനം സംബന്ധിച്ച് ശ്രദ്ധ സാമൂഹ്യപാഠശാല തയ്യാറാക്കിയ കരട് സമീപനരേഖ പ്രശസ്ത സിനിമാസംവിധായകയും മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ വിധു വിന്‍സന്റ് പ്രകാശനം ചെയ്തു.ശ്രദ്ധ ഓഡിറ്റോറിയത്തില്‍ ് നടന്ന പരിപാടിയില്‍ ശ്രദ്ധ ചെയര്‍മാന്‍ കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ സംസാരിച്ചു.ശ്രദ്ധ ജനറല്‍ സെക്രട്ടറി എന്‍.വി ബാലകൃഷണന്‍ അധ്യക്ഷനായിരുന്നു. ടി.എം രാജേഷ് സ്വാഗതം പറഞ്ഞു.
ദേശീയപാത വികസനം കൊയിലാണ്ടിയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായ സാഹചര്യത്തില്‍ ഏത് ് തരം വികസനമാണ് കൊയിലാണ്ടിക്ക് വേണ്ടത് എന്നതാണ് ശ്രദ്ധ പുറത്തിറക്കിയ കരട് സമീപനരേഖയുടെ ഉള്ളടക്കം.


ഈ രേഖയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 8 ന് വൈകിട്ട് 3 മണിക്ക് കൊയിലാണ്ടി ബസ്സ സ്റ്റാന്റ് പരിസരത്ത് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും.ജനപ്രതിനിധികള്‍ ,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ , ജനങ്ങളുടെ വിവിധ സംഘടനകളില്‍ നിന്നുള്ളവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും .പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് നഗരത്തില്‍ അഭിപ്രായപ്പെട്ടികള്‍ സ്ഥാപിക്കും. ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ സമീപനരേഖ പൂര്‍ണമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലെല്ലായിടത്തുമുള്ള കൊയിലാണ്ടിക്കാര്‍ക്ക് ഓണ്‍ലൈനായും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരമുണ്ടാകും. ജനങ്ങളുടെ ഇത്തരത്തിലുള്ള എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്ത് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു സമീപനരേഖ തയ്യാറാക്കാനും അത് ഭരാണാധികാരികളുടെ മുമ്പാകെ സമര്‍പ്പിക്കാനുമാണ് ശ്രദ്ധ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത.്




Sharing is Caring