ജില്ലയില്‍ ആം ആദ്‌മി പാര്‍ട്ടിക്ക്‌ 29 സ്‌ഥാനാര്‍ഥികള്‍


പാലക്കാട്‌: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിക്ക്‌ ജില്ലയില്‍ 29 സ്‌ഥാനാര്‍ഥികള്‍. നാല്‌ ജില്ലാ പഞ്ചായത്ത്‌ വാര്‍ഡുകള്‍, അഞ്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ വാര്‍ഡ്‌, 20 ഗ്രാമപഞ്ചായത്‌ വാര്‍ഡ്‌ എന്നിവിടങ്ങളിലേക്കാണ്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥികളെ നിര്‍ത്തുന്നത്‌. ജില്ലാ പഞ്ചായത്തിലേക്ക്‌ കെ. ദിവാകരന്‍ (പുതുശ്ശേരി), പി.കെ. ബാലന്‍(കൊല്ലങ്കോട്‌), പ്രീജ(ആലത്തൂര്‍), എം. ഇന്ദിര(തരൂര്‍) എന്നിവരും ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ നാസര്‍ പൊതുവച്ചോല(തച്ചമ്പാറ, മണ്ണാര്‍ക്കാട്‌ ബ്ലോക്ക്‌), സി.കെ. രാമചന്ദ്രന്‍(വടശ്ശേരി, പാലക്കാട്‌ ബ്ലോക്ക്‌), എം. രമേശ്‌(ആലത്തൂര്‍), റീന(ഗോവിന്ദാപുരം), ലേഖ(കാമ്പ്രത്തുച്ചള്ള) എന്നിവരുമാണ്‌ മത്സരരംഗത്തുള്ളത്‌.
കപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ കെ.കെ. അലി(കുമരനെല്ലൂര്‍), എം.കെ. സുലൈമാന്‍(എറവക്കാട്‌), പി.പി. രാജന്‍(കന്നാംതളികുന്ന്‌), കെ.വി. ശോഭനകുമാരി(കൊള്ളന്നൂര്‍), എം.പി. ഉസ്‌മാന്‍(ചേക്കോട്‌) ബീബു മധു(മാവറ), ചാലിശ്ശേരി പഞ്ചായത്തില്‍ പി.എച്ച്‌. റിയാസ്‌(കവുക്കോട്‌), നാഗലശേരി പഞ്ചായത്തില്‍ എ. അഷറഫ്‌(പെരിങ്ങോട്‌), മോഹനന്‍ കറ്റശേരി(പിലാക്കാട്ടിരി), തച്ചമ്പാറ പഞ്ചായത്തില്‍ റിയാസ്‌ വെല്ലക്കാടന്‍(തെക്കുംപുറം), കേരളശേരി പഞ്ചായത്തില്‍ കെ. സുബ്രമണ്യന്‍(പള്ളിപ്പാറ), അലനല്ലൂര്‍ പഞ്ചായത്തില്‍ രാജു മേലേത്ത്‌(മുണ്ടന്‍കുന്ന്‌), പി.പി.കെ. അബ്‌ദുള്‍ ഗഫൂര്‍(ഉണ്ണിയാല്‍), ഷംസുദീന്‍(യത്തീംഖാന വാര്‍ഡ്‌), കെ. നജീബ്‌(ആലംകുന്ന്‌), മുതലമട പഞ്ചായത്തില്‍ കെ. രവി(ചുള്ളിയാര്‍ഡാം), കെ. പ്രിയ(കാടാംകുറുശി), രാധാകൃഷ്‌ണന്‍(കാമ്പ്രത്തുചള്ള) എന്നിവരാണ്‌ സ്‌ഥാനാര്‍ഥികള്‍.




Sharing is Caring