പാകിസ്താനി എന്നാരോപിച്ച് മലയാളി യുവാവിന് പോലീസ് മര്‍ദനം


പാക്കിസ്ഥാൻകാരനെന്ന് ആരോപിച്ച് മലയാളി യുവാവിന് മുംബൈയിൽ പൊലീസിന്റെ ക്രൂര മർദനം. തൃശൂർ ചാവക്കാട് തിരുവത്രയിൽ നസീറിന്റെ മകൻ ആസിഫ് ബഷീറിനാണ് മർദനമേറ്റത്. വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ബാന്ദ്രയിൽ ബന്ധുവീട്ടിൽ കഴിയുകയായിരുന്നു ആസിഫ്.മലയാളിയാണെന്നും കച്ചവട ആവശ്യങ്ങൾക്കായി വന്നതാണെന്നു പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ലെന്ന് ആസിഫ് പറഞ്ഞു.


വെള്ളിയാഴ്ച രാത്രി ബാന്ദ്രയിൽ മദ്യപിച്ച് അടികൂടുകയായിരുന്ന രണ്ടുപേർ ആസിഫ് ഓടിച്ചിരുന്ന ബൈക്കിനു മുന്നിലേക്ക് വീണിരുന്നു. ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് പൊലീസെത്തി ആസിഫിനെ ചോദ്യംചെയ്തത്. പേര് പറഞ്ഞപ്പോൾ പാക്കിസ്ഥാൻ മുസ്‌ലിംമാണെന്ന് ആരോപിച്ച് ബാന്ദ്ര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ തലകീഴായി കെട്ടിയിട്ട് മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ആസിഫിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് പൊലീസുകാർ മദ്യപിച്ചിരുന്നതായി ആക്ഷേപമുണ്ട്തെറ്റുപറ്റിയെന്ന് മനസിലായതോടെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് പൊലീസ് അറിയിച്ചു.




Sharing is Caring