ജി എസ് ടി നിരക്കുകൾ കുറയ്ക്കുമെന്ന് സൂചിപ്പിച്ച് അരുൺ ജെയ്‌റ്റിലി


രക്കു സേവന നികുതി കുറയ്ക്കുമെന്ന് സൂചന നൽകി ധനമന്ത്രി അരുൺ ജെയ്‌റ്റിലി. പാർട്ടിക്കകത്തും പുറത്തും വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. എന്നാൽ വരുമാന നഷ്ടം നികത്തിയ ശേഷമായിരിക്കും നടപടി.


രാജ്യത്തു നികുതിഘടനയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നു ജെയ്‌റ്റിലി പറഞ്ഞു. നികുതി കുറച്ചാലേ സാധാരണക്കാരന് മുന്നോട്ടു പോകാനാവൂ. വരുമാന നഷ്ടം നികത്തിയാൽ നികുതി നിരക്കുകൾ കുറക്കാനാവുമെന്നു ഫരീദാബാദിൽ ഒരു ചടങ്ങിൽ ജെയ്‌റ്റിലി പറഞ്ഞു.


നിലവിൽ ജി എസ് ടിക്ക് പൂജ്യം മുതൽ 28ശതമാനം വരെ നാല് സ്ലാബുകൾ ആണുള്ളത്. നോട്ട് നിരോധനവും ജി എസ് ടി നടപ്പാക്കിയതും രാജ്യത്ത് നല്ലത് മാത്രമാണ് കൊണ്ടു വന്നതെന്നും ജെയ്‌റ്റിലി പറഞ്ഞു.



Sharing is Caring