ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കാന്‍ ധാരണയായി.
ഇന്ന് രാവിലെ ഡല്‍ഹിയില്‍ ജസ്റ്റിന് ട്രൂഡോയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ജസ്റ്റിന് ട്രൂഡോ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രൂഡോയും കുടുംബവും ഇന്ത്യ സന്ദര്‍ശനം ആസ്വദിച്ചു എന്നു വിശ്വസിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.













