ലാലു പ്രസാദ് യാദവിന്റെ ജാമ്യപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി


റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലുവിനെ മൂന്നര വര്‍ഷത്തെ തടവിനു വിധിച്ചത്.


1991-1994 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നും 89 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് ലാലു ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. 2017 ഡിസംബര്‍ 23 തടവിലായത്.


2013ല്‍ ആദ്യ കുംഭകോണക്കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. രണ്ട് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ലാലുവിന് പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.



Sharing is Caring