ഡല്‍ഹി: ജവാന്മാരുടെ ത്യാഗത്തെ ഹൈജാക്ക് ചെയ്ത് വോട്ടിനായി ഉപയോഗിക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആരോപിച്ചു . കശ്മീരികളെ ഇരകളായും സൈനികരുടെ ത്യാഗത്തെ വോട്ടിനുള്ള നിക്ഷേപമായുമാണ് ഇവര്‍ കാണുന്നതെന്നും മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെ പറഞ്ഞു .
കശ്മീരി കളും സൈനിക രും ബി.ജെ.പിയുടെ പരിഗണനയിലില്ല . തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം . അതിര്‍ത്തി സംരക്ഷിക്കുകയാണ് സൈനികരുടെ പ്രാഥമിക കര്‍ത്തവ്യമെന്നും അവര്‍ ഓര്‍മിപ്പിച്ചു.














