കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ജലന്ധര്‍ രൂപത നേതൃത്വവും ബിഷപ് ഫ്രാേങ്കാ മുളക്കലും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഉടന്‍ അറസ്റ്റ് വേണ്ടെന്ന് തീരുമാനം. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിക്ക് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് പുതിയ നിര്‍ദേശം.
പരാതിക്കാരിയുടെയും ഇവരുെട ബന്ധുക്കളുടെയും മൊഴി മാത്രമാണ് തെളിവായി ഇതുവരെ ലഭിച്ചത്. ഇതുമായി മുന്നോട്ടുപോകാനാകില്ലെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. ബിഷപ് നേരേത്ത രണ്ടുതവണ കന്യാസ്ത്രീക്കെതിെര പരാതി നല്‍കിയത് പരിഗണിച്ചാണ് ഇതെന്ന് അേന്വഷണസംഘം പറയുന്നു.














