സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന വിഷയത്തില്‍ ഭൂരിപക്ഷമാളുകളുടെ ഹിതമനുസരിച്ചല്ല, ഭരണഘടനയുടെ ധാര്‍മികത അനുസരിച്ചാകും തങ്ങള്‍ നീങ്ങുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുന്നതോടെ ആ വിഭാഗക്കാരോടുള്ള വിവേചനം ഇല്ലാതാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
നിലവില്‍ സ്വവര്‍ഗരതിക്ക് നിരോധനമില്ലാതിരുന്നിട്ടും തടയുന്നത് 377ാം വകുപ്പാണെന്ന സൂചനയും അദ്ദേഹം നല്കി. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിെല 377ാം വകുപ്പ് റദ്ദാക്കണമെന്ന ഹരജിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. ഒരു പ്രത്യേക വിഭാഗക്കാരുടെ ലൈംഗികബോധത്തോട് സമൂഹത്തില്‍ വിവേചനം രൂഢമൂലമാണെന്നും 377ാം വകുപ്പ് റദ്ദാക്കുന്നതോടെ സമൂഹത്തിെന്റ മൂല്യവും മാറുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ക്കുവേണ്ടി ഹാജരായ അഡ്വ. മനോജ് ജോര്‍ജ് വാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് മാറ്റിയതോടെ 377ാം വകുപ്പിന് വേണ്ടി സംസാരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരില്ലാതായി. പ്രകൃതി വിരുദ്ധ ലൈംഗികബന്ധം പാടില്ലെന്നും മനോജ് േജാര്‍ജ് പറഞ്ഞു. മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിന് ആരും വാദിച്ചിട്ടില്ലെന്ന് ഇതിന് ചീഫ് ജസ്റ്റിസ് മറുപടി നല്കി. അടുത്ത ചൊവ്വാഴ്ച മനോജിെന്റ വാദം തുടരും.












