ജയസൂര്യയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; റോഡ് അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കും


സംസ്ഥാനത്തെ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നടന്‍ ജയസൂര്യ വീഡിയോവഴി നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
തന്റെ ഫേസ്ബുക്കിലൂടെയുള്ള പിണറായിയുടെ പ്രതികരം വായിക്കാം:
റോഡു വികസനം അനിവാര്യമാണ്. റോഡുകളുടെ ശോച്യാവസ്ഥ യാഥാര്‍ത്ഥ്വവുമാണ്. ടാര്‍ ചെയ്ത് ഒരു വര്‍ഷമാകുന്നതിന് മുമ്ബ് റോഡുകള്‍ കുഴികളാവുകയാണ്. യഥാസമയത്ത് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച്‌ പണി നടക്കാത്തതു കൊണ്ടാണിത്. പൊതു മരാമത്ത് വകുപ്പ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നഗരസഭാ, പഞ്ചായത്ത് എന്നിങ്ങനെയുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പരസ്പരം പഴി ചാരുന്ന അനുഭവമാണ് ജില്ലാ വികസന സമിതികളില്‍ കാണുന്നത്.




Sharing is Caring