ജയലളിതയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന ഹരജി മദ്രാസ് ഹൈക്കോടതി തള്ളി


ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗള്‍, ജസറ്റിസ് എം സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.


കഴിഞ്ഞ മാസം 19 ന് ജയലളിതയ്ക്ക് ഭാരത രത്‌ന നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തമിഴ്‌നാടിന്റെ കത്ത് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയിരുന്നു.




Sharing is Caring