തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളെന്ന അവകാശവാദവുമായി ബംഗളൂരു സ്വദേശിനി അമൃതയെന്ന മഞ്ജുളാ ദേവി രംഗത്തെത്തി. തന്റെ ആരോപണം ശരിയെന്ന് തെളിയിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ അനുവാദം തരണമെന്ന് അവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
നടപടിയെന്നോണം സുപ്രീം കോടതിയിൽ നിവേദനം സമർപ്പിച്ചിരിക്കുകയാണിവർ. ജയളിത തന്റെ അമ്മയാണെന്നും അവരുടെ അന്ത്യകർമ്മങ്ങൾ തമിഴ് ഹിന്ദു അയ്യങ്കാർ ആചാരങ്ങൾ അനുസരിച്ച് നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു.














