ജയലളിത മരിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസ്


തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിവാദപോസ്റ്റ് ഇട്ട യുവതിക്കെതിരെ ചെന്നൈ പൊലീസ് കേസ് എടുത്തു. രണ്ടു ദിവസം മുമ്ബ് ജയലളിത മരിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി ഫേസബുക്കില്‍ പോസ്റ്റ് ഇട്ട തമിഴാച്ചി എന്ന യുവതിക്കെതിരെ എ.ഐ.ടി.എം.കെ ഐടി വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തതെന്ന് ന്യൂസ് മിനിറ്റ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.ഈ മാസം 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ദിവസങ്ങളായി ഊഹാപോഹങ്ങള്‍ പ്രചരിക്കപ്പെടുന്നുണ്ട്.




Sharing is Caring