ഷിബു തെക്കുംപുറത്തിന് 40 കോടിയുടെ അനധികൃത സ്വത്ത്


കെ.എം. മാണിയുടെ അടുത്തയാളായ കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന്് 40 കോടിയുടെ അനധികൃത സമ്പാദ്യം. ഇയാള്‍ക്ക് എതിരെ കേസ് എടുക്കാന്‍ ആദായ നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കി. കേരള കോണ്‍ഗ്രസ്(എം) നേതൃത്വവുമായി അടുപ്പമുള്ള പലര്‍ക്കും സ്ഥാപനത്തില്‍ പങ്കാളിത്തവും നിക്ഷേപവും ഉള്ളതായി സൂചനയുണ്ട്.


ഷിബുവിന്റെ കെഎല്‍എം ഗ്രൂപ്പ് എന്ന ധനകാര്യസ്ഥാപനത്തില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ പലതും വ്യാജമാണെന്നും 180 കോടിയുടെ നിക്ഷേപം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. രേഖകളിലെ ഭൂരിഭാഗം മേല്‍വിലാസങ്ങളും വ്യാജമാണ്.


ഒരു കോടിയില്‍ കൂടുതല്‍ നിക്ഷേപിച്ചവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ചോദ്യം ചെയ്ത പലരും തങ്ങള്‍ക്ക് അങ്ങനെയൊരു നിക്ഷേപം ഇല്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് വ്യാജമേല്‍വിലാസം ചമച്ചത് ശ്രദ്ധയില്‍പ്പെട്ടത്. നിര്‍ദ്ധനരായ പലകുടുംബങ്ങളുടെ മേല്‍വിലാസത്തില്‍ ലക്ഷങ്ങളുടെ നിക്ഷേപമുണ്ട്. വ്യാജ നിക്ഷേപമെന്ന് തെളിഞ്ഞത് സ്ഥാപനത്തിന്റെ ആസ്തിയായി കണക്കാക്കി കേസെടുക്കുമെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിലാണ് അനധികൃത സമ്പാദ്യം കണ്ടെത്തിയത്.



Sharing is Caring