ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടിവരും


തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് അപ്പോളോ ആശുപത്രിയുടെ വാര്‍ത്താകുറിപ്പ്. ശ്വാസതടസം ഒഴിവാക്കാന്‍ തുടര്‍ച്ചയായി ശ്വസന സഹായം നല്‍കുന്നുണ്ട്. ശ്വാസ തടസത്തിനും അണുബാധയ്ക്കുമുളള മരുന്നുകള്‍ തുടരും.
ലണ്ടനില്‍ നിന്നെത്തിയ ഡോ.


റിച്ചാര്‍ഡ് ബെയ്ലിന്റെയും എയിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെയം സംഘം നാളെയും പരിശോധനകള്‍ തുടരും. രണ്ടാഴ്ച മുമ്ബാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അണുബാധതയ്ക്കു ചികില്‍സ തുടരുകയാണെന്നും നില മെച്ചപ്പെടുന്നുണ്ടെന്നും അപ്പോളോ ആശുപത്രി ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.




Sharing is Caring