ആര്‍.എസ്.എസ് പ്രവര്‍ത്തകനു വെട്ടേറ്റു

കൂത്തുപറമ്ബ്: കൈതേരി ആറങ്ങാട്ടേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനു വെട്ടേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ കൂത്തുപറമ്ബ് നഗരസഭ, മാങ്ങാട്ടിടം പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ആറങ്ങാട്ടേരി ഗോവര്‍ധനം വീട്ടില്‍ പി.വിവേകി (25)നാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്കു പോവുകയായിരുന്ന വിവേകിനെ വീടിനു സമീപം റോഡില്‍ ഒരു സംഘം തടഞ്ഞു നിര്‍ത്തി വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. വയറിനും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വിവേകിനെ തലശ്ശേരി സഹകരണാശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *