ജയന്തന്‍ കുഴപ്പക്കാരനെന്ന് മന്ത്രി ജി.സുധാകരന്‍


വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലറും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ ജയന്തന്‍ കുഴപ്പക്കാരനെന്ന് മന്ത്രി ജി.സുധാകരന്‍. ജയന്തന്‍ നല്ല സഖാവല്ലെന്നും നല്ല സഖാക്കളാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
കുറ്റം പറയുന്നത് സിപിഎമ്മിന്‍റെ നയമല്ലെന്നും സ്ത്രീകളെ മാന്യതയോടെ കാണുന്ന സമീപനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റേതെന്നും ഇരയുടെ പേരു വെളിപ്പെടുത്തിയ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍റെ നടപടി വലിയ തെറ്റാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാത്ത ഒരാളെയും ഇനി പഞ്ചായത്ത് മെംബര്‍മാരായി തെരഞ്ഞെടുക്കരുത്.




Sharing is Caring