ഡല്‍ഹി: ഹെലികോപ്ടര്‍ വഴി വെള്ളം തളിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശം. ഹെലികോപ്ടര്‍ വഴി വെള്ളം തളിച്ച്‌ പൊടിപടലങ്ങള്‍ക്ക് ശമനം വരുത്തണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഡല്‍ഹിയ്ക്ക് പുറമേ നാല് സംസ്ഥാനങ്ങള്‍ക്കാണ് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ട്രൈബ്യൂണല്‍ വിമര്‍ശിച്ചത്.
ഡല്‍ഹിയിലും തലസ്ഥാന നഗരത്തിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കരിങ്കല്‍ ക്വാറികളോ ഇഷ്ടിക ചൂളകളോ ഒരാഴ്ചത്തേക്ക് പ്രവര്‍ത്തിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
സ്കൂളുകള്‍ അടച്ചിടാനുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തേയും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. ശാസ്ത്രീയമായ ഏതെങ്കിലും പഠനത്തിന്‍റെ അടിസ്ഥാനത്തിലാണോ നടപടിയെന്ന് ട്രൈബ്യൂണല്‍ ആരാഞ്ഞു.
അതേസമയം, മലിനീകരണം കുറയ്ക്കാന്‍ 48 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയും നിര്‍ദേശം നല്‍കി. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *