മുന്‍ മന്ത്രി വി.പി രാമകൃഷ്ണപിള്ള അന്തരിച്ചു


മുന്‍ ജലവിഭവവകുപ്പ് മന്ത്രി വി.പി രാമകൃഷ്ണപിള്ള (85) അന്തരിച്ചു. ആര്‍.എസ്.പി മുന്‍ സംസ്ഥാന സെക്രട്ടറിയും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.


1987ലാണ് നിയമസഭയിലേക്ക് വി.പി രാമകൃഷ്ണപിള്ള ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇരവിപുരത്തുനിന്നായിരുന്നു വി.പി.ആറിന്റെ നിയമസഭ പ്രവേശം. തൊട്ടടുത്ത വര്‍ഷം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തോറ്റു. 1996 ല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയിലാണ് ജലസേചന വകുപ്പ് മന്ത്രിയായി. 1998ല്‍ മുതല്‍ മന്ത്രിസഭാ കാലാവധി അവസാനിക്കുന്നതുവരെ തദ്സ്ഥാനത്ത് തുടരുകയും ചെയ്തു.


മൂന്നു പതിറ്റാണ്ടിലേറെ ആര്‍.എസ്.പി കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറി, ദേശീയ സമിതിയംഗം, പ്രവാഹം എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബി. ഭാനുമതിയമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. നാല് ആണ്‍മക്കളും ഒരു മകളുമാണ് വി.പി.ആറിനുള്ളത്.



Sharing is Caring