ജമ്മു- കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. : തിരിച്ചടിച്ച്‌ സൈന്യം


ശ്രീനഗര്‍ : ജമ്മു- കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിലെ റണ്‍ഭീര്‍ഘട്ട് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു.


രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസും സുരക്ഷാ സേനയും സംയുക്തമായി ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. ഭീകരര്‍ ഒളിച്ചിരുന്ന പ്രദേശത്തേക്ക് സംയുക്ത സേന തിരച്ചില്‍ നടത്തുമ്ബോള്‍ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.


കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകര ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ ശ്രീനഗറിലെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റണ്‍ഭീര്‍ഘട്ടില്‍ അടുത്ത കാലത്തുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണ് ഇത്. അതിനിടെ അവന്തിപ്പോരയില്‍ ഒരു ഭീകരന്‍ സംയുക്ത സേന പിടികൂടി



Sharing is Caring