കൊയിലാണ്ടി നഗരസഭയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തയ്യാറായി

കൊയിലാണ്ടി: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കൊയിലാണ്ടി നഗരസയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ഒരുങ്ങുന്നു.ഇതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ അമൃത വിദ്യാലയത്തിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിൽ 100 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തിപൂർത്തിയായതായി നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ അറിയിച്ചു.

കഴിഞ്ഞ ദിവസം പെരുവട്ടൂരിലെ അമ്യത വിദ്യാലയം നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ്റെ നേത്രത്വത്തിൽ മുൻസിപ്പൽ സെക്രട്ടറി സുരേഷ് കുമാർ, സുപ്രണ്ട് അനിൽകുമാർ, ഹെൽത്ത് ഇൻസ്പെപെക്ടർമാരായ കെ.പി.രമേശൻ, കെ.എം.പ്രസാദ് കൗൺസിലർ സിബിൻ കണ്ടത്തനാരി എന്നിവർ സന്ദർശിച്ച് ഏതാനും മണിക്കൂറുകൾ കൊണ്ടാണ് നഗരസഭയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻറ് സെൻ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തികരിച്ചത്.ആരോഗ്യ പ്രവർത്തകർക്ക് പുറമെ കോവിഡ് വളണ്ടിയർമാരുടെയും സേവനം ഇവിടെ ലഭ്യമാണ്.

കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് കേസുകൾ നഗരസഭാ പരിധിയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാർക്കറ്റ്, വാർഡ് 32, 5 എന്നിവ കണ്ടെയ്മെമെൻ്റ് സോണായി തുടരുകയാണ്.ഇതിന് പുറമെ നഗരസഭയിലെ എല്ലാ ഹോട്ടലുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുവാൻ കലക്ടർ ഉത്തരവ് ഇട്ടിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *