സൗരവ് ഗാംഗുലിയുടെ കോവിഡ്-19 പരിശോധന ഫലം നെഗറ്റീവ്


ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കോവിഡ്-19 പരിശോധന ഫലം നെഗറ്റീവായി. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്നേഹാഷിഷ്‌ ഗാംഗുലിക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗരവ് ഗാംഗുലി കഴിഞ്ഞ ഒരാഴ്ചയായി ഹോം ക്വറന്റൈനില്‍ ആയിരുന്നു.


സൗരവ് ഗാംഗുലി തന്റെ അമ്മയോടും കുടുംബത്തോടും ഒപ്പം താമസിക്കുന്നതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലക്ക് സൗരവ് ഗാംഗുലി കോവിഡ്-19 ടെസ്റ്റ് നടത്തിയത്. തുടര്‍ന്ന് ഇന്ന് വൈകിട്ട് സൗരവ് ഗാംഗുലിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഗാംഗുലിയുടെ സഹോദരന്‍ സ്നേഹാഷിഷ്‌ ഗാംഗുലി അടുത്ത ദിവസം തന്നെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപെടുമെന്നാണ് കരുതപ്പെടുന്നത്.




Sharing is Caring