ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്ബത് വയസ്സുകാരിയടക്കം മൂന്ന് പേര് മരിച്ചു. നൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു റിക്ടര്‍ സ്കൈലില്‍ 6.1 വരെ രേഖപ്പെടുത്തിയ ഭൂചലനം. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുത ബന്ധം നഷ്ടമാവുകയും ചെയ്തു. രാജ്യത്ത് രണ്ട് ലക്ഷത്തോളം പേര് ഇരുട്ടിലാണെന്നാണ് റിപ്പോര്‍ട്ട്. ഒസാക്കയില്‍ നിന്ന് ടോക്കിയോയിലേക്കുള്ള വിവിധ ട്രെയിനുകളും റദ്ദാക്കി. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതോടെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ സ്ഥിതിയും ദയനീയമാണ്.

തുടക്കത്തില്‍ 5.9 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 6.1ലേക്ക് എത്തുകയായിരുന്നു. 1923ന് ശേഷം ഉണ്ടാവുന്ന ശക്തമായ കുലുക്കമായിരുന്നു ഇന്നത്തേത്. സ്കൂളിെന്റ ചുവര് ദേഹത്ത് വീണാണ് വിദ്യാര്‍ഥിനി മരിച്ചത്. മരിച്ചവരില്‍ ഒരു 80 വയസ്സുകാരനുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.














