ജപ്പാനില്‍ ഭൂചലനം; മൂന്ന്​ മരണം, നൂറോളം പേര്‍ക്ക്​ പരിക്ക്​


ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്ബത്​ വയസ്സുകാരിയടക്കം മൂന്ന് ​പേര്‍​ മരിച്ചു. നൂറോളം പേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു​ റിക്ടര്‍ സ്‌കൈലില്‍ 6.1 വരെ രേഖപ്പെടുത്തിയ ഭൂചലനം​. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അന്താരാഷ്​ട്ര മാധ്യമങ്ങള്‍ റി​പ്പോര്‍ട്ട്​ ചെയ്യുന്നു.


നിരവധി കെട്ടിടങ്ങള്‍ക്ക്​ കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുത ബന്ധം നഷ്​ടമാവുകയും ചെയ്​തു. രാജ്യത്ത്​ രണ്ട്​ ലക്ഷത്തോളം പേര്‍ ഇരുട്ടിലാണെന്നാണ്​ റിപ്പോര്‍ട്ട്​. ഒസാക്കയില്‍ നിന്ന്​ ടോക്കിയോയിലേക്കുള്ള വിവിധ ട്രെയിനുകളും റദ്ദാക്കി. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതോടെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ സ്ഥിതിയും ദയനീയമാണ്.


തുടക്കത്തില്‍ 5.9 വ്യാപ്​തി രേഖപ്പെടുത്തിയ ഭൂചലനം​ പിന്നീട്​​ 6.1ലേക്ക്​ എത്തുകയായിരുന്നു. 1923ന്​ ശേഷം ഉണ്ടാവുന്ന ശക്​തമായ കുലുക്കമായിരുന്നു ഇന്നത്തേത്​. സ്​കൂളി​​െന്‍റ ചുവര്‍​ ദേഹത്ത്​ വീണാണ്​​ വിദ്യാര്‍ഥിനി മരിച്ചത്​. മരിച്ചവരില്‍ ഒരു 80 വയസ്സുകാരനുമുണ്ടെന്ന്​ റിപ്പോര്‍ട്ടുകളുണ്ട്​.



Sharing is Caring