ജന്തര്‍മന്ദിറില്‍ യു.ഡി.എഫ് നേതാക്കളുടെ ധര്‍ണ ഇന്ന്


സഹകരണ മേഖലയെ രക്ഷിക്കുക, റേഷന്‍ വിതരണം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ ധര്‍ണ നടത്തും. എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് നേതാക്കള്‍ ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും കണ്ടിരുന്നു.




Sharing is Caring