ജനുവരി മുതല്‍ പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തിയേക്കും


നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ജനുവരി മുതല്‍ ഇളവുണ്ടായേക്കും. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാക്കാനാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയില്ല എന്നതിനാലാണ് റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ പരിധി ഉയര്‍ത്താന്‍ ആലോചിക്കുന്നത്. നിലവില്‍ എടിഎമ്മുകളില്‍ നിന്ന് പ്രതിദിനം 2,500 രൂപയും അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പരമാവധി 24,000 രൂപയും പിന്‍വലിക്കാനാണ് അനുമതിയുള്ളത്. എടിഎമ്മില്‍ നിന്ന് ദിവസത്തില്‍ പിന്‍വലിക്കാവുന്ന തുക 4,000വും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 40,000വും ആക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കാരിനോട് അഭിപ്രായം തേടിയെന്നാണ് അറിയുന്നത്.




Sharing is Caring