ജനസമ്മതി കുറഞ്ഞു: വ്യാജമാധ്യമങ്ങളെ ശപിച്ച്‌ ട്രംപ്


തന്‍റെ ജനസമ്മതി കുറഞ്ഞതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം വ്യാജ മാധ്യമങ്ങള്‍ക്കാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്.


കഴിഞ്ഞ ഞായറാഴ്ച അമേരിക്കന്‍ മാധ്യമങ്ങളായ വാഷിംഗ്ടണ്‍ പോസ്റ്റ്, എബിസി ബ്രോഡ് കാസ്റ്റ് ഉള്‍പ്പെടെ മാധ്യമങ്ങള്‍ പുറത്തുവിട്ട സര്‍വേകളിലാണ് പുതിയ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ജനസമ്മതി ആദ്യ മാസങ്ങളില്‍ തന്നെ കുറഞ്ഞതായി വ്യക്തമാക്കിയിരിക്കുന്നത്.


ഇത്തരത്തില്‍ ചില മാധ്യമങ്ങള്‍ തന്നെക്കുറിച്ച്‌ വളരെ മോശമായ രീതിയിലാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്ന് പറഞ്ഞ ട്രംപ് വ്യാജ പ്രചരണങ്ങളാണ് തന്‍റെ ഭരണത്തിന്‍റെ നല്ല വശങ്ങളെ ജനങ്ങളില്‍ എത്താതെ പോകുന്നതിനു കാരണമെന്നും പറയുന്നു.



Sharing is Caring