കൊടുംവരള്‍ച്ച: കര്‍ഷകര്‍ക്കായി തമിഴ്നാട്ടില്‍ നാളെ പ്രതിപക്ഷ ബന്ദ്


വരള്‍ച്ചമൂലം സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് നാളെ.


ഡി.എം.കെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ്, മനിതനേയ മക്കള്‍ കക്ഷി തുടങ്ങിയ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഡല്‍ഹിയില്‍ തമിഴ് കര്‍ഷകര്‍ നടത്തി വന്ന സമരം ഇന്നലെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ബന്ദുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.


സമരത്തിനു വ്യാപാരിസംഘടനകള്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബന്ദിനെ സര്‍ക്കാര്‍ തള്ളി. ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.



Sharing is Caring