ജനങ്ങള്‍ക്കെതിരായ മിന്നലാക്രമണമാണ് മോദി സര്‍ക്കാറിന്റെ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍


കോഴിക്കോട് : ജനങ്ങള്‍ക്കെതിരായ മിന്നലാക്രമണമാണ് മോദി സര്‍ക്കാറിന്റെ നടപടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുമ്ബും നോട്ട് പിന്‍വലിച്ചിട്ടുണ്ട് എന്നാല്‍ അന്നൊന്നുമില്ലാത്ത അവസ്ഥയാണിപ്പോള്‍ നാട്ടിലാകെ. മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാല്‍ ജനജീവിതമാകെ സ്തംഭിച്ചു.
സാധാരണക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്. കടകള്‍ പൂട്ടുന്നു. കൃഷിക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാനാകുന്നില്ല. യാതൊരുവിധ തയ്യാറെടുപ്പുമില്ലാതെ ജനങ്ങള്‍ക്ക് നേരെ കടന്നാക്രമണം നടത്തിയിരിക്കയാണ് സര്‍ക്കാര്‍. ഭരണമടക്കം സ്തംഭനത്തിലാകുന്ന സ്ഥിതിയാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ അലംഭാവമാണിതിനെല്ലാം കാരണമെന്ന് കൊടിയെരി ബാലകൃഷ്ണന്‍ ആരോപിച്ചു.




Sharing is Caring