ജഗദീഷ് നീചനും സംസ്‌കാരശൂന്യനുമെന്ന് ഗണേഷ് കുമാര്‍


താരപോരാട്ടം നടന്ന കൊട്ടാരക്കരയില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ ജഗദീഷിനെതിരെ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ എം.എല്‍.എ. ജഗദീഷ് നീചമായും മ്ലേച്ഛമായും സംസ്‌കാരശൂന്യമായുമാണ് തനിക്കെതിരെ പ്രചരണം നടത്തിയതെന്ന് ഗണേഷ് പറഞ്ഞു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്നിപരീക്ഷകളെയും അതിജീവിച്ച് തിരിച്ചുവരാന്‍ അവസരമൊരുക്കിയത് ജനങ്ങളാണ്.
അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ നിയമസഭയില്‍ പ്രസംഗിച്ചതു കൊണ്ടാണ് തനിക്ക് യു.ഡി.എഫ് വിടേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് തവണയും തനിക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തരായ, അന്തസുള്ള നേതാക്കന്‍മാരായിരുന്നു. എന്നാല്‍ ഇത്തവണ നീചനായ ഒരാളോട് മത്സരിക്കേണ്ടിവന്ന ഗതികേട് മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ഗണേഷ് പറഞ്ഞു.




Sharing is Caring