അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ തായ്ലന്‍ഡിനെതിരെ രണ്ടാം പകുതിയില്‍ ഇന്ത്യ വീണ്ടും മുന്നില്‍. 46-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് വീണ്ടും വലകുലുക്കിയത്. മത്സരം പുരോഗമിക്കുമ്ബോള്‍ ഇന്ത്യ 2-1ന് ലീഡ് ചെയ്യുകയാണ്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. ഇരുപത്തിയെഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഛേത്രി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ ഇന്ത്യയുടെ സന്തോഷം അധികനേരം നീണ്ടില്ല. 33-ാം മിനിറ്റില്‍ തീരസില് ദംഗ്ഡയിലൂടെ തായ്ലന്ഡ് ഒപ്പമെത്തി. തായ്ലന്ഡ് ടീമിനെതിരെ രണ്ടാം പകുതിയിലും മിന്നുന്ന പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. 37-ാം മിനിറ്റില്‍ ഛേത്രിക്ക് മികച്ച ഗോള്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.












