ഛേത്രി​ക്ക് ര​ണ്ടാം ഗോ​ള്‍; ഇ​ന്ത്യ വീ​ണ്ടും മു​ന്നി​ല്‍


അ​ബു​ദാ​ബി: ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്ബോ​ളി​ല്‍ താ​യ്‌​ല​ന്‍​ഡി​നെ​തി​രെ ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​ന്ത്യ വീ​ണ്ടും മു​ന്നി​ല്‍. 46-ാം മി​നി​റ്റി​ല്‍ സു​നി​ല്‍ ഛേത്രി​യാ​ണ് വീ​ണ്ടും വ​ല​കു​ലു​ക്കി​യ​ത്. മ​ത്സ​രം പു​രോ​ഗ​മി​ക്കു​മ്ബോ​ള്‍ ഇ​ന്ത്യ 2-1ന് ​ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യി​ലൂ​ടെ ഇ​ന്ത്യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. ഇ​രു​പ​ത്തി​യെ​ഴാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍​റ്റി ഛേത്രി ​കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ സ​ന്തോ​ഷം അ​ധി​ക​നേ​രം നീ​ണ്ടി​ല്ല. 33-ാം മി​നി​റ്റി​ല്‍ തീ​ര​സി​ല്‍ ദം​ഗ്ഡ​യി​ലൂ​ടെ താ​യ്‌​ല​ന്‍​ഡ് ഒ​പ്പ​മെ​ത്തി. താ​യ്‌​ല​ന്‍​ഡ് ടീ​മി​നെ​തി​രെ ര​ണ്ടാം പ​കു​തി​യി​ലും മി​ന്നു​ന്ന പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ ന​ട​ത്തു​ന്ന​ത്. 37-ാം മി​നി​റ്റി​ല്‍ ഛേത്രി​ക്ക് മി​ക​ച്ച ഗോ​ള്‍ അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​യി​ല്ല.




Sharing is Caring