ഛത്തീസ്ഗഢിലെ കലാപ ബാധിത മേഖലയായ സുക്മ ജില്ലയില്‍ നടന്ന നക്സല്‍ ആക്രമണത്തില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കെരാല്പാല് പൊലീസ് സ്റ്റേഷന് അതിര്‍ത്തിയോടു ചേര്‍ന്നുള്ള വനമേഖലയില്‍, മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്ന സി.ആര്.പി.എഫിന്റെ സെക്കന്റ് ബറ്റാലിയനിലെ ജവാന്മാര്ക്ക് നേരെയായിരുന്നു ആക്രമണം.













