ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്ക്


ഛത്തീസ്ഗഢിലെ കലാപ ബാധിത മേഖലയായ സുക്മ ജില്ലയില്‍ നടന്ന നക്സല്‍ ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കെരാല്‍പാല്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വനമേഖലയില്‍,​ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്ന സി.ആര്‍.പി.എഫിന്റെ സെക്കന്റ് ബറ്റാലിയനിലെ ജവാന്‍മാര്‍ക്ക് നേരെയായിരുന്നു ആക്രമണം.




Sharing is Caring