ചെന്നൈ: ചെന്നൈയില്‍ വന്‍ കള്ളപ്പണ വേട്ട. 90 കോടി രൂപയും 100 പവന് സ്വര്‍ണവും ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശ്രീനിവാസ റെഡ്ഡി, പ്രേം എന്നിവരും മറ്റൊരാളുമാണ് പിടിയിലായിരിക്കുന്നത്.
ഇതില്‍ 70 കോടി രൂപ പുതിയ നോട്ടുകളാണ്. അണ്ണാ നഗര്‍, ടി നഗര്‍ എന്നിവിടങ്ങളിലെ ഇവരുടെ വീടുകളില്‍ പ്രത്യേകം ലോക്കറുണ്ടാക്കിയായിരുന്നു കള്ളപ്പണം സൂക്ഷിച്ചിരുന്നത്. ആദായനികുതി വകുപ്പ് വീടുകളില്‍ മിന്നല്‍ പരിശോധന നടത്തിയതോടെയാണ് കള്ളപ്പണം പുറത്തുവന്നത്. എട്ടിടങ്ങളിലായി രാവിലെ മുതല്‍ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്














