പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപി നിലപാടുമായി ഇറങ്ങിയിട്ടുള്ളത് സ്വന്തം ജാള്യത മറയ്ക്കുന്നതിന് വേണ്ടിയാണെന്ന് ധനമന്ത്രി തോമസ് എസക് പറഞ്ഞു. നോട്ടുനിരോധനമായാലും വേറെന്തുപ്രശ്നമായാലും ആരും കോണ്‍ഗ്രസിനേയോ ചെന്നിത്തലയേയോ ശ്രദ്ധിക്കുന്നില്ല.സംസ്ഥാനം നേരിടുന്ന വിഷയങ്ങളില്‍ എന്താണ് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമെന്നുപോലും ആരും തിരക്കുന്നില്ല. ചാനല്‍ ചര്‍ച്ചകളിലൊന്നും കോണ്‍ഗ്രസുകാരെ കാണുന്നില്ല. ഇത്തരത്തില്‍ പാടെ അപ്രസക്തമായി പോയതിന്റെ വിഷമവും ജാള്യതയുമാാണ് ചെന്നിത്തയെ കൊണ്ട് ബിജെപി നിലപാടെടുപ്പിക്കുന്നത്. ചെന്നിത്തലയുടെ പ്രയാസം മനസിലാക്കാം. ഇതിനെല്ലാം അര്‍ഹിക്കുന്ന വിലയേ താന്‍ കൊടുക്കാറൂള്ളവെന്നും തോമസ് ഐസക് പറഞ്ഞു.അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്സ് ബിജെപിയുടെ ബി ടീം ആകുകയാണെന്നും ഐസക് പറഞ്ഞു.













