തൊടുപുഴ: ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പിന്തുണക്കുമെന്നാണ് പ്രത്രീക്ഷയെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ നില്‍ക്കേണ്ട പാര്‍ട്ടിയാണ്. കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രമേശ് ചെന്നിത്തലയെയും എം.എം ഹസനെയും രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ച കാര്യത്തെക്കുറിച്ച് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി തൊടുപുഴയില്‍ പറഞ്ഞു.












