ദലിത് മുഖ്യമന്ത്രിക്കു വേണ്ടി മാറിക്കൊടുക്കാന്‍ തയാറെന്നു സിദ്ധരാമയ്യ


ബെംഗളൂരു : കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ ദലിത് മുഖ്യമന്ത്രിക്കു വേണ്ടി മാറിക്കൊടുക്കാന്‍ തയാറെന്നു സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ സ്വീകരിക്കാമെന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടകയില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ദലിത് പരിഗണനയ്ക്കപ്പുറം മുതിര്‍ന്ന നേതാവെന്ന നിലയിലാകണം മുഖ്യമന്തി സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.


തിരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ, ജനതാദളു(എസ്)മായി സഖ്യത്തിനുള്ള സാധ്യതയും കോണ്‍ഗ്രസ് തേടുന്നുവെന്നാണു സൂചന. ദളിനെ അനുനയിപ്പിക്കാന്‍ തന്നെയാണു ദലിത് മുഖ്യമന്ത്രി കാര്‍‍ഡ്. ഒറ്റയ്ക്കു ഭൂരിപക്ഷം നേടാനായാല്‍ സിദ്ധരാമയ്യയ്ക്ക് എതിരുണ്ടാവില്ല. ത്രിശങ്കുവാണെങ്കില്‍ ലോക്സഭാ കോണ്‍ഗ്രസ് കക്ഷിനേതാവ് ഖര്‍ഗെ, പിസിസി അധ്യക്ഷന്‍ ജി.പരമേശ്വര എന്നീ ദലിത് നേതാക്കളുടെ പേര് മുന്നോട്ടുവരും. 1952ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും വലിയ പോളിങ് ആണ് ഇത്തവണത്തേത്.സ്ത്രീകളും യുവാക്കളും വന്‍തോതില്‍ വോട്ട് രേഖപ്പെടുത്തിയെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.




Sharing is Caring