തമിഴ് സിനിമയിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചാണ് മലയാളി താരം മഞ്ജിമ തുറന്നു പറയുന്നത്.മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
‘അച്ചം എന്‍പത്’ പടത്തിന്റെ ചിത്രീകരണം ആരംഭിച്ച ശേഷം മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്നു. അപ്പോള്‍ ആ സംവിധായകന് എന്നെ നോക്കി ‘ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല’ എന്ന് വെട്ടിത്തുറന്നു പറയുകയുണ്ടായി. അതെനിക്ക് മുഖത്തേറ്റ ഒരു പ്രഹരമായിരുന്നു.
തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. ഞാന്‍ അടുത്ത ക്ഷണം പുറത്തിറങ്ങി. ഞാന്‍ തടിച്ചിരുന്നതിനെക്കുറിച്ചോ, ആ പടത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിനെക്കുറിച്ചോ അല്ല എനിക്കു സങ്കടം ഒരു വ്യക്തിയോട് ആമുഖമായി സംസാരിക്കുന്നതിന് ഒരു മര്യാദ വേണ്ടേ..മര്യാദ കാണിക്കാത്ത ഇയാളാണോ സംവിധായകന്’ – മഞ്ജിമ ചോദിക്കുന്നു.

ഗ്ലാമർ വേഷത്തിൽ അഭിനയിക്കുന്നതിനെ കുറിച്ചും മഞ്ജിമ പറഞ്ഞു.തുണി അഴിക്കൽ മാത്രമല്ല ഗ്ലാമർ.ചുരിദാറിലും സെക്സിയാകാം













