ചുരിദാറിലും സെക്സിയാകാം.തന്നെ തടിച്ചിയെന്ന് വിളിച്ച് തമി‍ഴ് സംവിധായകൻ അപമാനിച്ചു – എല്ലാം തുറന്ന് പറഞ്ഞ് മഞ്ജിമ


തമി‍ഴ് സിനിമയിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചാണ് മലയാളി താരം മഞ്ജിമ തുറന്നു പറയുന്നത്.മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.


‘അച്ചം എന്‍പത്’ പടത്തിന്റെ ചിത്രീകരണം ആരംഭിച്ച ശേഷം മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്നു. അപ്പോള്‍ ആ സംവിധായകന്‍ എന്നെ നോക്കി ‘ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല’ എന്ന് വെട്ടിത്തുറന്നു പറയുകയുണ്ടായി. അതെനിക്ക് മുഖത്തേറ്റ ഒരു പ്രഹരമായിരുന്നു.
തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. ഞാന്‍ അടുത്ത ക്ഷണം പുറത്തിറങ്ങി. ഞാന്‍ തടിച്ചിരുന്നതിനെക്കുറിച്ചോ, ആ പടത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിനെക്കുറിച്ചോ അല്ല എനിക്കു സങ്കടം ഒരു വ്യക്തിയോട് ആമുഖമായി സംസാരിക്കുന്നതിന് ഒരു മര്യാദ വേണ്ടേ..മര്യാദ കാണിക്കാത്ത ഇയാളാണോ സംവിധായകന്‍’ – മഞ്ജിമ ചോദിക്കുന്നു.


ഗ്ലാമർ വേഷത്തിൽ അഭിനയിക്കുന്നതിനെ കുറിച്ചും മഞ്ജിമ പറഞ്ഞു.തുണി അ‍ഴിക്കൽ മാത്രമല്ല ഗ്ലാമർ.ചുരിദാറിലും സെക്സിയാകാം



Sharing is Caring