ചീഫ് ജസ്റ്റിസിനെതിരെ സ്വതന്ത്ര അന്വേഷണം വേണം; പ്രതിഷേധവുമായി അഭിഭാഷകര്‍


ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നില്‍ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം .ഒരു വിഭാഗം അഭിഭാഷകര്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുകയായിരുന്നു.സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.അതേസമയം ചീഫ് ജസ്റ്റിസ് ഇന്ന് കോടതിയിലെത്തിയത് പതിനെട്ടു മിനിറ്റ് വൈകിയായിരുന്നു.കോടതി നടപടികളും വൈകിയാണ് തുടങ്ങിയത്. അതേസമയം തനിക്കെതിരെ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് രഞ്ജന്‍ ഗോഗോയ് ശനിയാഴ്ച അടിയന്തിര സിറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആധാരമാക്കിയുള്ള പിഎം മോഡി എന്ന സിനിമക്കെതിരായ ഹര്‍ജ്ജി അടക്കം സുപ്രധാനമായ വിഷയങ്ങള്‍ സുപ്രീം കോടതിയില്‍ ഇന്ന് പരിഗണനക്ക് വരുന്നുണ്ട്.




Sharing is Caring