ചലച്ചിത്ര സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു


ചലച്ചിത്ര സംവിധായകന്‍ രാജന്‍ ശങ്കരാടി (63) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആസ്പത്രിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ആലുവ എടത്തലയില്‍ ബാലചന്ദ്രമേനോന്റെയും ഭാരതിയമ്മയുടെയും മകനായി ജനിച്ച രാജന്‍ ശങ്കരാടിയുടെ യഥാര്‍ത്ഥ പേര് സി. രാജഗോപാല്‍ എന്നായിരുന്നു.വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ നാടകങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലുവ യു.സി കോളേജില്‍നിന്ന് ഡിഗ്രി കഴിഞ്ഞ് ജോലി തേടി മദ്രാസിലെത്തിയ രാജന്‍ രാജന്‍ ശങ്കരാടിയുടെ സിനിമാ പ്രവേശത്തിന് വഴിയൊരുക്കിയത് മദ്രാസ് ജീവിതമായിരുന്നു.മീനത്തില്‍ താലികെട്ട്’, ‘ഗുരുജി ഒരു വാക്ക്’, ‘ക്ലിയോപാട്ര’എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സിനിമകളില്‍ സഹസംവിധായകനായിരുന്നു. ഉഷയാണ് രാജന്‍ ശങ്കരാടിയുടെ ഭാര്യ. മകള്‍ പാര്‍വ്വതി.




Sharing is Caring