ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങുന്നു;പബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ


ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളിക്കായി ജില്ല ഒരുങ്ങുന്നു.വള്ളംകളിയുടെപബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ നിര്‍വഹിക്കും. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍, പബ്‌ളിസിറ്റി കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
പന്തലിന്റെ കാല്‍നട്ടുകര്‍മം ജൂലൈ 27ന് രാവിലെ 9.30ന് ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിന്റില്‍ നടക്കും. നെഹ്‌റുട്രോഫി ബോട്ട് റേസ് ചെയര്‍മാനും ജില്ലാ കളക്ടറുമായ ആര്‍. ഗിരിജ കാല്‍നട്ടുകര്‍മം നിര്‍വഹിക്കും. നെഹ്‌റു ട്രോഫി ജലമേളയ്ക്ക് ഇന്നലെ ഏഴു വള്ളങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ എണ്ണം 26 ആയിട്ടുണ്ട്. ഇന്നലെ രണ്ട് വെപ്പ് എ ഗ്രേഡ് വള്ളവും ഒരു ബി ഗ്രേഡ് വള്ളവും ഒന്നു വീതം തെക്കനോടി(വനിത), ഓടി, ഇരുട്ടുകുത്തി എ ഗ്രേഡ്, ചുരുളന്‍ വള്ളവും രജിസ്റ്റര്‍ ചെയ്തു.
രജിസ്‌ട്രേഷന്‍ ജൂലൈ 27ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. വള്ളം ഉടമയുടെ സമ്മതപത്രം, ക്ലബിന്റെ ലെറ്റര്‍ഹെഡിലുള്ള അറിയിപ്പ്, സത്യവാങ്മൂലം, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം.




Sharing is Caring