ചരക്ക് സേവന നികുതി ബില്‍ കേരളത്തിന് ഗുണകരമാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി


ചരക്ക് സേവന നികുതി ബില്‍ കേരളത്തിന് ഗുണകരമാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ജെയ്റ്റ്‌ലിയുടെ അഭിപ്രായം. നികുതിയിലൂടെ കേരളത്തിന് കൂടുതല്‍ വരുമാനം ലഭിക്കും. ടൂറിസം മേഖലയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ജയ്റ്റ്‌ലി പറഞ്ഞു.


മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ദില്ലി സന്ദര്‍ശനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപടി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയെ വൈകിട്ട് നാലിനും രാഷ്ട്രപതിയെ വൈകിട്ട് ആറിനുമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക.


രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് പിണറായി വിജയന്‍ ദില്ലിയിലെത്തുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിക്കൊപ്പം ഉണ്ട്.



Sharing is Caring