ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്ന് തീരുമാനിച്ച് സുന്ദരവല്ലി മെമ്മോറിയല്‍ സ്‌കൂള്‍ മാനേജ്‌മെന്റ്. പഠനം കഴിയുന്നതുവരെ അക്കൗണ്ട് ഉണ്ടാക്കില്ലെന്ന് രക്ഷിതാക്കള്‍ ഒപ്പിട്ടുകൊടുക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
സ്‌കൂള്‍ പ്രവേശനത്തിന് പല നിബന്ധനകളും വെയ്ക്കാറുണ്ട്. അടുത്തകാലത്തായി സ്‌കൂള്‍ ക്യാമ്പസില്‍ മൊബൈല്‍ഫോണ്‍ ഉപയോഗത്തിലും പല സ്‌കൂളുകളും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചെന്നൈയിലെ ശ്രീമതി സുന്ദരവല്ലി മെമ്മോറിയല്‍ സ്‌കൂളില്‍ ഫെയ്‌സ്ബുക്കിലോ മറ്റ് സോഷ്യല്‍ മീഡിയ സൈറ്റിലോ അക്കൗണ്ടുള്ളവര്‍ക്ക് പ്രവേശനം ലഭിക്കില്ല. ഇക്കാര്യം സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ ഫോമില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.













