ചന്ദ്രനെ ഇന്ന് സ്‌ട്രോബറി നിറത്തില്‍ കാണാം ; ആകാംഷയോടെ ശാസ്ത്രലോകം


ഇന്ന് ആകാശത്തു ചന്ദ്രനെ സ്‌ട്രോബറി നിറത്തില്‍ കാണാം. ഈ വര്‍ഷത്തെ ആറാമത്തെ പൂര്‍ണ്ണ ചന്ദ്രനാണ് ഇന്ന് തെളിയാന്‍ പോകുന്നത്. ജൂണ്‍ 17 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഈ പ്രതിഭാസം ആകാശത്ത് കാണാന്‍ സാധിക്കുകയെന്ന് നാസയിലെ ഗോര്‍ഡന്‍ ജോണ്‍സണ്‍ പറഞ്ഞു.സമ്മര്‍ സോളിസ്റ്റിസ് എന്ന പ്രതിഭാസത്തിലൂടെ ഭൂമി കടന്നുപോകുന്നതുകൊണ്ടാണ് ചന്ദ്രന് ഈ നിറം. സമ്മര്‍ സോളിസ്റ്റിസിന്റെ സമയത്ത് സൂര്യന്‍ ആകാശത്തെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് എത്തുക. ചന്ദ്രന്‍ ഏറ്റവും താഴ്ന്നും. സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവ ഒരേ ഓര്‍ബിറ്റില്‍ വരും. വെറും അഞ്ച് ഡിഗ്രി വ്യത്യാസത്തില്‍. അതുകൊണ്ട് തന്നെ ഈ സമയത്ത് ചന്ദ്രന്‍ പതിവിലും നന്നായി തിളങ്ങും.ചന്ദ്രന് ചുവപ്പ് കലര്‍ന്ന റോസ് നിറമായിരിക്കും ഈ സമയങ്ങളില്‍. യൂറോപ്പില്‍ നിന്നും ഈ പ്രതിഭാസം വളരെ വ്യക്തമായി കാണാന്‍ സാധിക്കും.




Sharing is Caring