പ്രേക്ഷകരെ മനസ്സ് നിറച്ചു ചിരിപ്പിക്കുമ്ബോളും ഉള്ളില്‍ ഒതുക്കിയിരുന്നത് ഒരു കടലോളം ദുരിതം പുറംലോകത്തോട് വിളിച്ച് പറഞ്ഞ മോളി കണ്ണമാലിക്ക് ആശ്വാസ ഹസ്തങ്ങളുമായി അമ്മ സംഘടന മുന്നോട്ട് വന്നു. മോളി കണ്ണമാലിയുടെ വീടിന്റെ ശോചനീയാവസ്ഥ ഈ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ൈവറാലായതോടെയാണ് താര സംഘടനയായ അമ്മ പ്രശ്നത്തില്‍ ഇടപെട്ടത് . നിലവില്‍ അമ്മ സംഘടനയില്‍ അംഗമല്ലെങ്കിലും മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മിച്ച് നല്‍കുമെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞു.













