ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമം ലംഘിച്ച പ്രവാസി ഡ്രൈവര്‍ക്ക് 1.38 ദശലക്ഷം ദിര്‍ഹം (ഏകദേശം 2.13 കോടി രൂപ) പിഴ. 106 നിയമ ലംഘനങ്ങളുടെ പേരിലാണ് ഏഷ്യക്കാരനായ പ്രവാസിക്കു പിഴ വിധിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യാത്രക്കാരെ അനധികൃതമായി വാഹനത്തില്‍ കയറ്റുന്നതു പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്‍ജാദ് പട്രോളാണ് കഴിഞ്ഞ മാസം 24-ന് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ 106 തവണ നിയമം ലംഘിച്ചതായി കണ്ടെത്തി. ലൈസന്‍സ് ഇല്ലാതെയാണ് ഇയാള്‍ ഷാര്‍ജയില്‍നിന്നു യാത്രക്കാരെ കയറ്റിയിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ നിരവധി തവണ നിയമം ലംഘിച്ചെന്നും 2018 ഓഗസ്റ്റ് പതിനാറിനാണ് ആദ്യ നിയമലംഘനം നടക്കുന്നതെന്നും വാസിത് പോലീസ് സ്റ്റേഷന് ആക്ടിംഗ് ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന് ബിന്‍ ഖസ്മുല് പറഞ്ഞു.













